ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന് ബാര്‍ ഉടമകളുടെ പ്രശ്‌നം പരിഹരിക്കാന്‍ മാത്രമാണ് താത്‌പര്യമുള്ളതെന്നും സംസ്‌ഥാനത്തെ ബാറുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ എ.ജി ഹാജരാകാതിരുന്നതും കോടതി കുറ്റപ്പെടുത്തി. ഇതേതുടര്‍ന്ന് ഹാജരാകാമെന്ന് എ.ജി അറിയിച്ചു.
ചില്ലറ മദ്യവില്‍പനശാലകളേക്കാള്‍ സര്‍ക്കാരിന് താല്‍പര്യം ബാര്‍ ലൈസന്‍സിനോടാണെന്നും ബിവറേജസ് വില്‍പനശാലകളോട് സര്‍ക്കാര്‍ ചിറ്റമ്മനയം സ്വീകരിക്കുന്നുവെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ബിവറേജസിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാറിന് താത്പര്യമില്ല. ചില്ലറ മദ്യവില്‍പനയില്‍ ഉള്‍പ്പെടെ സംസ്‌ഥാനത്തിന് ഡല്‍ഹിയെ മാതൃകയാക്കാവുന്നതാണെന്നും ചില്ലറ വില്‍പ്പന ശാലയ്‌ക്ക് ലൈസന്‍സ് നിഷേധിച്ച പഞ്ചായത്ത് തീരുമാനം ചോദ്യം ചെയ്‌തുകൊണ്ട് ബിവറജസ് കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി.