Skip to main content
തൃപ്പുണിത്തുറ

തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജിനു സമീപമുള്ള ഹോസ്റ്റലിലെ വിദ്യാർത്ഥിനിയുടെ മൃതദേഹം കോളേജ് ഹോസ്റ്റലിലെ ടോയ്‌ലറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എന്‍.എസ്.എസ് കോളജിനു സമീപമുള്ള പാരലല്‍ കോളജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയും എറണാകുളം മരട് സ്വദേശിയുമായ വിദ്യയുടെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്.

  
ടോയ്‌ലറ്റിന് പുറത്ത് വിദ്യയുടെ പുസ്തകങ്ങളും ബാഗും കത്തിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടരയോടെയാണ് കോളജിലത്തെിയ വിദ്യാര്‍ഥികള്‍ മൃതദേഹം കണ്ടത്. ഇതോടെ ക്ളാസ് പിരിച്ചു വിട്ടു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.