Skip to main content
തിരുവനന്തപുരം

 

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെച്ചൊല്ലി കെ.പി.സി.സി. യോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം. രാഹുല്‍ ഗാന്ധിക്കെതിരെയും സോണിയ ഗാന്ധിക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉണ്ടായി. മുന്‍ എം.പി.യും കണ്ണൂരിലെ സ്ഥാനാര്‍ഥിയുമായിരുന്ന കെ.സുധാകരന്‍, കാസര്‍ക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന ടി.സിദ്ദിഖ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി. അബു എന്നിവരാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

 

ദേശീയ നേതൃത്വത്തിനു കെല്‍പ്പില്ലായിരുന്നു എന്നും സ്വന്തം സ്ഥലത്തു പോലും പാര്‍ട്ടി ഇല്ലാത്തവരാണ് ദേശീയ നേതൃത്വത്തിലുള്ളതെന്നു കെ.സി.അബു പറഞ്ഞു. ഈ രീതി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് കുഴിച്ചുമൂടപ്പെടുന്ന സ്ഥിതി വരുമെന്ന് ടി.സിദ്ദിഖ് പറഞ്ഞു. നേതാക്കള്‍ വരുത്തുന്ന വീഴ്ചയുടെ ഭാരം സാധാരണ പ്രവര്‍ത്തകര്‍ പേറേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സിദ്ദിഖ് യോഗത്തില്‍ പറഞ്ഞു.

 

ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിനു വോട്ടുകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടികളെക്കുറിച്ച് പഠിക്കുമെന്നു കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍ വ്യക്തമാക്കി.