ആറന്മുളയിലെ നിർദ്ദിഷ്ട അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നല്‍കിയ പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. നിയമ വിരുദ്ധമായാണ് കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കിയതെന്നും പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പ് ഒരുവിധ പ്രവർത്തനങ്ങളും നടത്തുരുതെന്നും ജസ്റ്റിസ് ചൊക്കലിംഗം അദ്ധ്യക്ഷനായ ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് ഉത്തരവിട്ടു.
കെ.ജി.എസ് ഗ്രൂപ്പിന്റെ വാദങ്ങള്‍ തള്ളിയ കോടതി ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പാരിസ്ഥിതിക അനുമതി നേടിയതെന്നും പറഞ്ഞു. എന്‍വിറോ കെയര്‍ എന്ന സ്വകാര്യ ഏജന്‍സിയാണ് പാരിസ്ഥിതിക പഠനം നടത്തിയത്. വിധി പരിശോധിച്ച ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് കെ.ജി.എസ് ഗ്രൂപ്പ് പറഞ്ഞു.
ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതിയും പരിസ്ഥിതി പ്രവർത്തരായ രംഗനാഥന്‍, റോയിസണ്‍ എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. വിധിയെ തുടര്‍ന്ന്‍ ആറന്മുളയിലെ സമര പന്തലില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. വിധിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ സ്വാഗതം ചെയ്തു.