Skip to main content
ചേര്‍ത്തല

handcuffsകളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ത്തല സ്വദേശിയുമായ മുറാദാണ് പോലീസിന്റെ പിടിയില്‍ ആയിരിക്കുന്നത്. ആയുധനിയമ പ്രകാരമാണ് അറസ്റ്റ്.

 

ചേര്‍ത്തല പൂച്ചാക്കലിലുള്ള മുറാദിന്റെ വീട്ടില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ പോലീസിന്റെ .303 റൈഫിളുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പത്ത് വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് മുറാദ് ഒളിവില്‍ പോയിരിക്കുകയായിരുന്നു.

 

ചേര്‍ത്തല പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റെന്ന്‍ പോലീസ് അറിയിച്ചു. റവന്യൂ വകുപ്പില്‍ ചേരുന്നതിന് മുന്‍പ് പോലീസില്‍ ജോലി ചെയ്തിട്ടുണ്ട് മുറാദ്. ഈ ബന്ധം ഉപയോഗിച്ച് അനധികൃതമായി കൈവശപ്പെടുത്തിയാണ് വെടിയുണ്ടകള്‍ എന്ന്‍ കരുതുന്നു.

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് അടക്കമുള്ളവരുടെ വസതികളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്.