Skip to main content
തിരുവനന്തപുരം

 

രാജ്യത്തെ ബഹുരാഷ്‌ട്ര കുത്തകള്‍ക്ക്‌ തീറെഴുതി കൊടുക്കുന്ന നയങ്ങളാണ്‌ മോദി സര്‍ക്കാറിന്റെതെന്ന് കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്നവയാണെന്നും ഈ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷമുണ്ടാകുമെന്നും സംസ്ഥാനം ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും സുധീരന്‍ പറഞ്ഞു.

 

പാചക വാതക വിലയില്‍ 10 രൂപയുടെ പ്രതിമാസ വര്‍ധനവരുത്താനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടക്കുന്നുവെന്ന സൂചനകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍. കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രാക്കൂലിയും ചരക്ക്‌ കൂലിയും കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചിരുന്നു.