Skip to main content
കോഴിക്കോട്

 

ഉല്‍പാദനത്തിന് കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും അതിനാല്‍ സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും ഗ്രാമ വികസന മന്ത്രി കെ.സി ജോസഫ്‌. ഉല്‍പാദനച്ചെലവ് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിനനുസരിച്ച് കര്‍ഷകര്‍ക്ക് പ്രതിഫലം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കെ.പി.സി.സിയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും സംഘടിപ്പിച്ച മുഖാമുഖം പരുപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വിലവര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് മില്‍മയില്‍നിന്ന് നിര്‍ദേശം ലഭിച്ചതായും അതിനി മാറ്റിവെക്കാനാകില്ലെന്നും കെ.സി ജോസഫ്‌ പറഞ്ഞു. പാലിന്റെ ഉല്‍പാദന ചെലവും കര്‍ഷകര്‍ക്ക് നല്‍കുന്ന വിലയും തമ്മിലുളള അന്തരവും മന്ത്രി ചൂണ്ടികാട്ടി