Skip to main content
കൊച്ചി

 

കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ഹൈക്കോടതി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ജൂലൈ രണ്ടിനകം സമര്‍പ്പിക്കണമെന്ന് അഡ്വക്കറ്റ് ജനറലിനോട് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് ടി.ആര്‍ രാമചന്ദ്രന്‍ നായരുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. 578 കുട്ടികളെ കൊണ്ടുവന്നത് ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

 

ഇത്രയധികം കുട്ടികള്‍ ഇവിടെ എങ്ങനെയെത്തിയെന്നും പഠിക്കാനാണെങ്കില്‍ ഇറച്ചി കോഴികളെ കൊണ്ടുവരുന്നതു പോലെയാണോ കുട്ടികളെ കൊണ്ടുവരുന്നതെന്നും കോടതി ആരാഞ്ഞു. കുട്ടികളെ തിരിച്ചയച്ചത് മാതാപിതാക്കള്‍ക്കൊപ്പമാണെന്ന വാദം പരിശോധിച്ച കോടതി അനാഥരാണെങ്കില്‍ പിന്നീടെങ്ങനെ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കഴിഞ്ഞുവെന്ന ചോദ്യം ഉന്നയിച്ചു. അനാഥാലയങ്ങളുടെ വിശദീകരണം ഇപ്പോള്‍ കേള്‍ക്കേണ്ടതില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാകാം വിശദീകരണം കേള്‍ക്കലെന്നും ഹൈക്കോടതി പറഞ്ഞു.