Skip to main content
തിരുവനന്തപുരം

ഏപ്രിൽ,​ മേയ് മാസങ്ങളിൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മദ്യ ഉപഭോഗത്തില്‍ കുറവുണ്ടായതായി ബവ്റിജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍. ഏപ്രില്‍ ഒന്നിന് നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയതിന് ശേഷവും മദ്യ ഉപഭോഗത്തില്‍ കുറവുണ്ടായിട്ടില്ലെന്ന എക്സൈസ് മന്ത്രി കെ. ബാബു ഇന്നലെ നിയമസഭയില്‍ നടത്തിയ പ്രസ്താവനയെ തിരുത്തുന്നതാണ് കണക്കുകള്‍.

 

2013 ഏപ്രില്‍ മാസത്തില്‍ 2,​0​3,​8072 കെയ്‌സ് മദ്യം ബവ്റിജസ് കോർപ്പറേഷൻ വഴി വിറ്റ സ്ഥാനത്ത് ഈ വര്‍ഷം 1,​96,​5024 കെയ്സിന്റെ വില്‍പ്പനയാണ് നടന്നത്.  മെയ് മാസത്തിൽ മുന്‍ വര്‍ഷത്തേക്കാളും 78,​670 കെയ്‌സിന്റെ കുറവാണ് ഉണ്ടായത്.

നിലവില്‍ പ്രവര്‍ത്തിക്കുന്ന 333 ബാര്‍ ഹോട്ടലുകള്‍ വാങ്ങുന്ന മദ്യത്തില്‍ 84 ശതമാനം വർധനയുണ്ടായതായും ബവ്റിജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ 25 ശതമാനം അധിക വിൽപനയും നടന്നു എന്നും ഇന്നലെ നിയമസഭയില്‍ മന്ത്രി കെ. ബാബു അറിയിച്ചിരുന്നു.

 

ഏപ്രില്‍, മെയ് മാസങ്ങളിലെ കുറ്റകൃത്യ നിരക്കിലും കുറവുണ്ടായതായി പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.