Skip to main content
തിരുവനന്തപുരം

sherif dyfiകാസര്‍കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷെരീഫ് കൊല്ലപ്പെട്ട സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവം കണ്ണൂര്‍ റേഞ്ച് ഐ.ജിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ അല്ലെന്നും പ്രാദേശികമായ വാക്കുതര്‍ക്കമാണെന്നും മന്ത്രി സഭയില്‍ അറിയിച്ചു.  

 

മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രമേയത്തിന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോക്ക് നടത്തി.

 

പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പോലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് പ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ എം.എല്‍.എ ജയിംസ് മാത്യു ആരോപിച്ചു. ബി.ജെ.പിയും ആര്‍.എസ്.എസും സൃഷ്ടിക്കുന്ന വര്‍ഗ്ഗീയ ധ്രുവീകരണം പോലീസിന് തടയാനാകുന്നില്ലെന്നും ജയിംസ് മാത്യു കുറ്റപ്പെടുത്തി. 

 

ഞായറാഴ്ച രാത്രിയാണ് അബ്ദുല്‍ ഷെരിഫ് (22) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ പാണത്തൂര്‍ സ്വദേശി രാജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.