Skip to main content
തിരുവനന്തപുരം

pattur flatവിവാദമായ പാറ്റൂര്‍ ഭൂമി കൈമാറ്റം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. കേസില്‍ ലോകായുക്ത അന്വേഷണം നടത്തുന്നതിനാല്‍ മറ്റ് അന്വേഷണം ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ലോകായുക്ത ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

തിരുവനന്തപുരം ജില്ലയിലെ പാറ്റൂരില്‍ പതിനാറ് സെന്‍റ് സര്‍ക്കാര്‍ ഭൂമി ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍, ലാന്‍റ് റവന്യൂ കമീഷണര്‍ എം.സി മോഹന്‍ദാസ്, ഫ്ളാറ്റ് നിര്‍മാതാക്കള്‍ അടക്കമുള്ളവരെ പ്രതിയാക്കി അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നായിരുന്നു ആവശ്യം.

 

പാറ്റൂരിലെ ഭൂമിയില്‍ നടക്കുന്ന ഫ്ലാറ്റിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ലോകായുക്ത ഡിവിഷന്‍ ബഞ്ച് ജൂലൈ 30-ന് ഉത്തരവിട്ടിട്ടുണ്ട്.