Skip to main content
മൂന്നാര്‍

indian mujahideen

 

ഭീകര സംഘടന ഇന്ത്യന്‍ മുജാഹിദ്ദീന്റെ (ഐ.എം) പ്രവര്‍ത്തകരായ വക്വാസ് അഹമ്മദ്, തെഹ്സീന്‍ അക്തര്‍ എന്നിവരുടെ സഹായിയെന്ന് കരുതുന്നയാളെ പോലീസ് വെള്ളിയാഴ്ച മൂന്നാറില്‍ അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയായ ഷമീല്‍ സഫികുളയാണ് പിടിയിലായിരിക്കുന്നത്.

 

ഈ വര്‍ഷമാദ്യം ഡല്‍ഹിയില്‍ പിടിയിലായ വക്വാസും അക്തറും പിടിയിലാകുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മൂന്നാറില്‍ താമസിച്ചിരുന്നു. ഇവര്‍ക്കുള്ള താമസസൗകര്യങ്ങളും മറ്റും ഷമീല്‍ ആണ് ഒരുക്കിയതെന്നാണ് പോലീസ് പറയുന്നത്. വക്വാസും അക്തറും പിടിയിലായതിന് ശേഷം ഒളിവില്‍ പോയിരിക്കുകയായിരുന്നു ഷമീല്‍.

 

ഷമീല്‍ കഴിഞ്ഞ രാത്രി മൂന്നാറില്‍ തിരിച്ചെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഏതാനും വര്‍ഷങ്ങളായി മൂന്നാറിലെ ഒരു ഹോട്ടലില്‍ ആണ് ഷമീല്‍ ജോലി ചെയ്തിരുന്നത്.