Skip to main content

മദ്യനയം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

പുതിയ മദ്യനയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് നടപടി.

കാലവര്‍ഷ മഴ ഒന്‍പത് ശതമാനം അധികം

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലയളവില്‍ സെപ്തംബര്‍ പത്ത് വരെ കേരളത്തില്‍ സാധാരണ ലഭിക്കുന്നതിലും ഒന്‍പത് ശതമാനം അധികം മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കതിരൂര്‍ മനോജ്‌ വധം: നാല് പേര്‍ കസ്റ്റഡിയില്‍

സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട് സി.പി.ഐ.എം കേന്ദ്ര നേതൃത്വം സ്വീകരിച്ചതായി സൂചന.

മദ്യനയം വിനോദസഞ്ചാര വ്യവസായത്തെ ബാധിക്കില്ലെന്ന് വി.എം സുധീരന്‍

മദ്യനിരോധനം വിനോദസഞ്ചാര വ്യവസായത്തെ ബാധിക്കുമെന്ന പ്രചാരണം അത്ഭുതകരമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍.

സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് കെ.എം മാണി

സംസ്ഥാനത്ത് നിയമന നിരോധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി ഒരു വര്‍ഷത്തേക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ധനമന്ത്രി കെ.എം മാണി.

കൊച്ചി കപ്പല്‍ശാലയ്ക്ക് 2700 കോടി രൂപയുടെ കേന്ദ്ര പദ്ധതി

കൊച്ചി കപ്പല്‍ശാലയുടെ വികസനത്തിന് 1,200 കോടി രൂപയും 1,500 കോടി രൂപ ചിലവില്‍ ഒരു കപ്പല്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറുമാണ് മോദി സര്‍ക്കാറിന്റെ 100 ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനുവദിച്ചിട്ടുള്ളത്.

കടല്‍ക്കൊല: ഇറ്റാലിയന്‍ സൈനികന് ചികിത്സയ്ക്ക് നാല് മാസത്തേക്ക് നാട്ടില്‍ പോകാം

ആഗസ്ത് 31-ന് മസ്തിഷ്ക ആഘാതം അനുഭവപ്പെട്ട മാസിമിലിയാനോ ലത്തോരെയ്ക്ക് ചികിത്സയ്ക്കായി നാല് മാസത്തേക്ക് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച അനുമതി നല്‍കി.

ചീറ്റൽ മുന്നിൽ കണ്ട മദ്യനയവെടി

പ്രത്യക്ഷത്തിൽ സുധീരനേക്കാൾ വാശിയോടെ മദ്യനിരോധനം സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കുകയും ഒടുവിൽ  മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് കോടതിവിധിക്ക് വിധേയമായി പ്രവർത്തിക്കേണ്ട ബാധ്യത ഉണ്ടെന്ന ന്യായത്തിൽ മുഴുവൻ ബാറുകൾക്കും കേരളത്തിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞുവരുന്നത്.

സംസ്ഥാനത്ത് 54 ലക്ഷം പേര്‍ക്കു കൂടി ഒരു രൂപ നിരക്കില്‍ അരി

2013-ലെ ദേശീയ ഭക്ഷ്യസുരക്ഷാനിയമം കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള തീരുമാനങ്ങള്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം സ്വീകരിച്ചു. ഏകദേശം 54 ലക്ഷം പേര്‍ക്ക് കൂടി കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ അരി ലഭിക്കും.

യേശുദാസിന് സര്‍ക്കാറിന്റെ വിശിഷ്ട പുരസ്കാരം സമ്മാനിച്ചു

സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിശിഷ്ട പുരസ്കാരം ഗായകന്‍ കെ.ജെ യേശുദാസിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു.