Skip to main content
തിരുവനന്തപുരം

babu sebstianകോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. ബാബു സെബാസ്റ്റ്യന്‍ നിയമിതനായി. ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുന്നതിന് മുന്‍പ് ഷീല ദീക്ഷിത് നിയമനത്തിന് അംഗീകാരം നല്‍കിയിരുന്നു. സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആണ് ഔദ്യോഗികമായി വൈസ് ചാന്‍സലറെ നിയമിക്കുന്നത്.

 

യോഗ്യത സംബന്ധിച്ച തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്ന്‍ വി.സി ആയിരുന്ന എ.വി ജോര്‍ജിനെ പുറത്താക്കിയ ഒഴിവിലാണ് പുതിയ നിയമനം. നിലവില്‍ ഡെപ്യൂട്ടേഷനില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ ടെക്നോളജിയുടെ ഡയറക്ടറാണ് ബാബു സെബാസ്റ്റ്യന്‍. ജോര്‍ജിനെ പോലെ ഇദ്ദേഹവും കേരള കോണ്‍ഗ്രസ് (എം) നോമിനിയാണ്.

 

സര്‍വ്വകലാശാലകളില്‍ പ്രവൃത്തിപരിചയമുള്ളവരെ വേണം വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ എന്ന് യു.ജി.സി നിര്‍ദ്ദേശം അവഗണിച്ചാണ് പുതിയ നിയമനം. പാലാ സെന്റ്‌ തോമസ് കോളെജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ബാബു സെബാസ്റ്റ്യന്‍.