Skip to main content

kr meera

 

2014-ലെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരം കഥാകൃത്തും നോവലിസ്റ്റുമായ കെ. ആര്‍ മീരയ്ക്ക്. മീരയുടെ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്കാരം. മലയാളത്തിലെ യുവ എഴുത്തുകാരില്‍ പ്രമുഖയാണ് 44-കാരിയായ മീര.  

 

2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2013-ലെ ഓടക്കുഴൽ പുരസ്കാരം അങ്കണം അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ് എന്നിവയടക്കമുള്ള വിവിധ പുരസ്കാരങ്ങളും മീരയെ തേടിയെത്തിയിട്ടുണ്ട്.

 

ഓർമ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ആവേ മരിയ, ഗില്ലറ്റിൻ എന്നീ  ചെറുകഥാ സമാഹാരങ്ങളും നേത്രോന്മീലനം, ആ മരത്തെയും മറന്നു മറന്നു ഞാൻ, യൂദാസിന്റെ സുവിശേഷം, മീരാസാധു, ആരാച്ചാർ എന്നീ നോവലുകളും മാലാഖയുടെ മറുകുകൾ എന്നാ നോവലൈറ്റും മഴയിൽ പറക്കുന്ന പക്ഷികൾ എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ് അന്തരിച്ച കവി വയലാര്‍ രാമവര്‍മയുടെ പേരില്‍ മലയാളത്തിലെ മികച്ച സാഹിത്യ കൃതിയ്ക്ക് നല്‍കുന്ന പുരസ്കാരം. വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് നല്‍കുന്ന പുരസ്കാരം 25,000 രൂപയും രജതഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്. കവിയുടെ ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 27-നാണ് പുരസ്കാരം സമ്മാനിക്കുക.