Skip to main content
ന്യൂഡല്‍ഹി

mm maniസി.പി.ഐ.എം നേതാവ് എം.എം മണിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വധം വീണ്ടും അന്വേഷിക്കാനുള്ള സര്‍ക്കാറിന്റെ നടപടി സുപ്രീം കോടതി ചൊവ്വാഴ്ച റദ്ദാക്കി. മണിക്കെതിരെയുള്ള കേസ് തള്ളിയ ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളുകകയായിരുന്നു.

 

ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി തുടരന്വേഷണം നടത്താന്‍ തക്ക വസ്തുതകള്‍ ഒന്നും മണിയുടെ പ്രസംഗത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി.

 

1982-നും 1984-നും ഇടയില്‍ കൊല്ലപ്പെട്ട മൂന്ന്‍ പേരുടെ വധം സംബന്ധിച്ചാണ് സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. 2012 മെയ് 25-ന് തൊടുപുഴയ്ക്കടുത്ത് മണക്കാട് വെച്ച് നടത്തിയ പ്രസംഗത്തിലാണ് മൂന്ന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വധം സംബന്ധിച്ച പരാമര്‍ശങ്ങള്‍ മണി നടത്തിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം മണിയെ അറസ്റ്റ് ചെയ്തിരുന്നു.