കണ്ണൂര്‍ മുനിസിപ്പാലിറ്റിയെ കോര്പ്പറേഷന് ആക്കി മാറ്റാന്‍ മന്ത്രിസഭാ യോഗം ബുധനാഴ്ച തീരുമാനിച്ചു. സംസ്ഥാനത്തെ ആറാമത്തെ കോര്പ്പറേഷന് ആയിരിക്കും കണ്ണൂര്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം എന്നിവയാണ് നിലവിലെ കോര്‍പ്പറേഷനുകള്‍.
പുതുതായി 28 മുനിസിപ്പാലിറ്റികളും 65-ഓളം ഗ്രാമപഞ്ചായത്തുകളും രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കോഴിക്കോട് ജില്ലയില്‍ ഏഴു പുതിയ മുനിസിപ്പാലിറ്റികള്‍ ഉണ്ടാകും. മലപ്പുറത്ത് നാലും പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് വീതവും കോട്ടയം, എറണാകുളം ജില്ലകളില്‍ രണ്ട് വീതവും പുതിയ മുനിസിപ്പാലിറ്റികള്‍ വരും. കാസര്‍ഗോഡ് ഒഴിച്ചുള്ള മറ്റെല്ലാ ജില്ലകളിലും ഓരോ പുതിയ മുനിസിപ്പാലിറ്റികള്‍ ഉണ്ടാകും.
കൊച്ചി കോര്‍പ്പറേഷനോട് സമീപ പ്രദേശങ്ങള്‍ ചേര്‍ത്ത് മെട്രോപ്പോളിറ്റന്‍ നഗരസഭയാക്കുന്നതിനുള്ള ശുപാര്‍ശയില്‍ മന്ത്രിസഭ തീരുമാനമെടുത്തില്ല.