Skip to main content
തിരുവനന്തപുരം

sivagiri mutt

 

എണ്‍പത്തി രണ്ടാമത് ശിവഗിരി തീര്‍ഥാടനത്തിന് ചൊവ്വാഴ്ച തുടക്കമായി. രാവിലെ ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് അദ്ധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദ ധര്‍മപതാക ഉയര്‍ത്തി മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്നു ഗവര്‍ണര്‍ പി. സദാശിവം തീര്‍ഥാടനം ഉദ്ഘാടനം ചെയ്തു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പദയാത്രകളും മറ്റുമായി തീര്‍ഥാടകര്‍ ശിവഗിരി കുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്‌.

 

ഉദ്ഘാടന സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ട്രസ്റ്റ് അദ്ധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദ, സെക്രട്ടറി ഋതംഭരാനന്ദ, സ്വാമി സച്ചിദാനന്ദ, വര്‍ക്കല കഹാര്‍ എംഎല്‍എ തുടങ്ങിയവര്‍ സംസാരിച്ചു. തീര്‍ഥാടനത്തിന്റെ ഭാഗമായി മൂന്ന്‍ ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

 

തീർഥാടനത്തിന്റെ പ്രധാന ഭാഗമായ ദൈവദശക രചനാ ശതാബ്ദിയാഘോഷം വൈകിട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറര മുതല്‍ 6.40വരെയുള്ള പത്തു മിനിറ്റില്‍ ലോകമെമ്പാടുമുള്ള വേദികളില്‍ ഒരേസമയം ദൈവദശകം ആലപിക്കും. ശതാബ്ദിയാഘോഷത്തിന്‍റെ ഭാഗമായി പത്ത് കിലോമീറ്റര്‍ നീളമുള്ള കടലാസില്‍ വിവിധ ഭാഷകളില്‍ രേഖപ്പെടുത്തുന്ന ദൈവദശകം ലോകസമാധാനത്തിനായി യു.എന്‍ അസംബ്ലിയില്‍ സമര്‍പ്പിക്കുന്നുണ്ട്. മതപരാമര്‍ശങ്ങള്‍ ഇല്ലാതെ ദൈവത്തോടുള്ള പ്രാര്‍ഥനയായി പത്ത് ശ്ലോകങ്ങളില്‍ ശ്രീനാരായണ ഗുരു 1914-ല്‍ രചിച്ച കൃതിയാണ് ദൈവദശകം.