കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് പരാജയപ്പെട്ടത് പാര്‍ട്ടിയ്ക്കകത്തെ വടംവലികള്‍ കാരണമാണെന്ന് കെ.പി.സി.സി ഉപസമിതി. പരാജയം അന്വേഷിക്കാന്‍ നിയുക്തമായ സമിതി ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോയ് കെ. പൗലോസ്, മുതിര്‍ന്ന നേതാവ് ഇ.എം ആഗസ്തി എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് നിര്‍ദ്ദേശിക്കുന്നതായാണ് സൂചനകള്‍.
എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് അഡ്വ. ജോയ്സ് ജോര്‍ജിനോടാണ് തെരഞ്ഞെടുപ്പില്‍ ഡീന്‍ പരാജയപ്പെട്ടത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് കൂട്ടായ പ്രവര്‍ത്തനം ഉണ്ടായില്ലെന്ന് സമിതി പറയുന്നു.
പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അലംഭാവമാണ് പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി വീരേന്ദ്ര കുമാറിന്റെ തോല്‍വിയ്ക്ക് കാരണമായതെന്ന് കുറ്റപ്പെടുത്തുന്ന യു.ഡി.എഫ് ഉപസമിതിയുടെ കരട് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.