തിരുവനന്തപുരം
പത്ത് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് സ്വീകരിച്ചെങ്കിലും ലൈസന്‍സ് പുതുക്കി നല്‍കണമെന്ന നിര്‍ദ്ദേശത്തിന് സ്റ്റേ നല്‍കിയിരുന്നില്ല. ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഏപ്രില്‍ ഒന്ന്‍ മുതല്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലും മൂന്ന് ത്രീ സ്റ്റാര്‍ ഹോട്ടലുകളുമുള്‍പ്പെടെ 10 ഹോട്ടലുകള്‍ക്ക് ജനുവരി അഞ്ചിനകം ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാനാണ് ഉത്തരവ്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അഞ്ചിന് നികുതി സെക്രട്ടറിയും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറും നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.