Skip to main content
കണ്ണൂര്‍

 

കണ്ണൂര്‍ ജില്ലയിലെ നെടുംപൊയിലില്‍ കരിങ്കല്‍ ക്വാറി ഓഫീസിന് മാവോവാദി സംഘം തീയിട്ടു. 24-ാം മൈലിലെ ന്യൂഭാരത് സ്റ്റോണ്‍ ക്രഷേഴ്‌സ് യൂണിറ്റിന്റെ ഓഫീസിന് നേരെ പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. മാവോവാദി അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയ സംഘം തോക്കുചൂണ്ടി തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതിന് ശേഷമായിരുന്നു ആക്രമണം.

 

ആക്രമണത്തിന് പിന്നില്‍ മാവോവാദി അനുഭാവികളാണെന്ന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. ഇരുളിന്റെ മറവില്‍ ആക്രമണങ്ങള്‍ നടത്തുന്ന മാവോയിസ്റ്റുകള്‍ ഭീരുക്കളാണെന്നും മാവോവാദം എന്ന പേരില്‍ നടക്കുന്നത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

നേരത്തെ, പാലക്കാട് വിദേശ റസ്റ്റോറന്റിന് നേര്‍ക്കും വയനാട് ജില്ലയില്‍ റിസോര്‍ട്ട്, ഫോറസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നേരെയും മാവോവാദി സംഘങ്ങള്‍ ആക്രമണം നടത്തിയിരുന്നു.