Skip to main content

saji cheriyan, c.k. saseendran

 

സജി ചെറിയാന്‍ സി.പി.ഐ.എമ്മിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പുതിയ സെക്രട്ടറി. വയനാട് ജില്ലാ സെക്രട്ടറിയായി സി.കെ ശശീന്ദ്രന്‍ തുടരും. രണ്ടിടത്തും ജില്ലാ സമ്മേളനങ്ങള്‍ ഇന്ന്‍ അവസാനിക്കും.

 

ആലപ്പുഴയില്‍ 43-അംഗ ജില്ലാ കമ്മിറ്റിയേയും വയനാട് 25-അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. രണ്ടിടത്തും പുതുതായി അഞ്ചംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ആലപ്പുഴയില്‍ നീണ്ട ചര്‍ച്ചകള്‍ക്കും സമവായ ശ്രമങ്ങള്‍ക്കും ഒടുവിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍. നിലവിലെ സെക്രട്ടറി സി.ബി ചന്ദ്രബാബു തുടരണമെന്ന് തോമസ് ഐസക് നേതൃത്വം നല്‍കുന്ന പക്ഷവും ചന്ദ്രബാബുവിനെ മാറ്റണമെന്ന്‍ ജി.സുധാകരന്‍ നേതൃത്വം നല്‍കുന്ന പക്ഷവും നിലപാടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സമവായത്തിന്റെ ഭാഗമായി മുന്‍ എം.എല്‍.എ ടി.കെ ദേവകുമാറിന്റെ പേര് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചെങ്കിലും ജി. സുധാകരന്‍ അതും എതിര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.