Skip to main content
Ad Image

പാകിസ്ഥാനില്‍ രണ്ടിടത്ത് ഭീകരാക്രമണം; 17 മരണം

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ വെള്ളിയാഴ്ച ഒരു ജില്ലാ കോടതിയ്ക്ക് പുറത്ത് നടന്ന ബോംബാക്രണത്തില്‍ ചുരുങ്ങിയത് 12 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

പെഷവാറില്‍ ഒരു ക്രിസ്ത്യന്‍ കോളനിയ്ക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ഇത്. ഇവിടെ ആക്രമണം നടത്തിയ നാല് പേരെ വധിച്ചു. ഒരു സുരക്ഷാ സൈനികനും കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

 

കശ്മീരില്‍ വീണ്ടും സംഘര്‍ഷം; അഞ്ച് മരണം

ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച നടന്ന സംഘര്‍ഷങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ, ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ 22-കാരനായ ബുര്‍ഹാന്‍ വാനിയുടെ വധത്തിന്  പിന്നാലെ കശ്മീര്‍ താഴ്വരയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 65 ആയി.

ശ്രീനഗറില്‍ ഭീകരാക്രമണം: സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ ഒരു സംഘം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒന്‍പത് സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചിലിലും ഏറ്റുമുട്ടലിലും സൈനികര്‍ വധിച്ചു.

 

സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നടക്കുന്ന ബക്ഷീ സ്റ്റേഡിയത്തിന് അകലെയല്ലാത്ത സ്ഥലത്താണ് രാവിലെ എട്ടിന് ആക്രമണം ഉണ്ടായത്. ശ്രീനഗറില്‍ മുഴുവന്‍ അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിരിക്കെയാണ് ആക്രമണം.

തീവ്രവാദികളെ രക്തസാക്ഷികളായി പ്രകീര്‍ത്തിക്കരുതെന്ന് രാജ്നാഥ് സിങ്ങ്

തീവ്രവാദികളെ രക്തസാക്ഷികളായി പ്രകീര്‍ത്തിക്കരുതെന്ന് പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. 

ഔറാംഗാബാദ് ആയുധക്കടത്ത്: അബു ജുണ്ടാലിനും ആറുപേര്‍ക്കും ജീവപര്യന്തം

നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൈബയുടെ പ്രവര്‍ത്തകന്‍ അബു ജുണ്ടാലിനെയും മറ്റ് ആറുപേരെയും 2006-ലെ ഔറാംഗാബാദ് ആയുധക്കടത്ത് കേസില്‍ മുംബൈയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ജിഹാദി ഭീകരതയുടെ ആശയ വേരുകള്‍

തീവ്രവാദപരമായ ദൈവശാസ്ത്രവും അതില്‍ നിന്ന്‍ ആവിഷ്കൃതമാകുന്ന മതരാഷ്ട്രീയവുമാണ് ജിഹാദി ഭീകരവാദത്തിന് ആശയാടിത്തറയെന്നും അതിന് മതവുമായി ബന്ധമില്ലെന്നും വ്യക്തമായി പറയാനും ആ വഴിയില്‍ നിന്ന്‍ ആളുകളെ തിരിച്ചുനടത്താനും കഴിയുന്ന പ്രസ്ഥാനങ്ങളെ ലോകമാസകലം ഇസ്ലാം ആവശ്യപ്പെടുന്നുണ്ട്.

Subscribe to Desert Royal
Ad Image