Skip to main content
Ad Image

കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന്‍ സൈനികരടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ ഷോപിയാനില്‍ സൈന്യവും പോലീസും അടങ്ങുന്ന ഒരു തിരച്ചില്‍ സംഘത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു സ്ത്രീയും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

 

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് ആക്രമണമുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് കൊല്ലപ്പെട്ടത്. സൈനികരും അക്രമികളും തമ്മിലുള്ള വെടിവെപ്പിനിടെയാണ് വീട്ടിനുള്ളിലായിരുന്ന താജ എന്ന സ്ത്രീയ്ക്ക് വെടിയേറ്റത്.    

പാകിസ്ഥാന്‍: സുഫി ദര്‍ഗയില്‍ ചാവേറാക്രമണം; 76 മരണം

ഏഴു നൂറ്റാണ്ടിന്‍റെ പഴക്കമുള്ള ദര്‍ഗയിലാണ് ആക്രമണം നടന്നത്. കവിയും തത്വചിന്തകനുമായ സയ്യിദ് മുഹമ്മദ് ഉസ്മാന്‍ മര്വാണ്ടി എന്ന ലാല്‍ ഷഹബാസ് ഖ്വലന്ദറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ദര്‍ഗയാണിത്‌.

ചൈനയില്‍ തീവ്രവാദി ആക്രമണം: എട്ടു മരണം

ചൈനയിലെ ശിന്‍ജിയാങ്ങ് പ്രവിശ്യയില്‍ ഉയ്ഗുര്‍ തീവ്രവാദികള്‍ എന്ന്‍ സംശയിക്കുന്നവര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന്‍ അക്രമികള്‍ കത്തി ഉപയോഗിച്ച് ആളുകളെ കുത്തുകയായിരുന്നു. മറ്റു അഞ്ച് പേര്‍ക്ക് കൂടി കുത്തേറ്റു. അക്രമികളെ പോലീസ് വെടിവെച്ചുകൊന്നു.

 

പാക് അധിനിവേശ കാശ്മീരും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഉയ്ഗുറില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ഒരു കോടിയോളം വരുന്ന ഉയ്ഗുര്‍ വംശജര്‍ മുസ്ലിം വിശ്വാസികളാണ്.

ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ എട്ടു തീരദേശ പോലീസ് സ്റ്റേഷനുകള്‍

തീവ്രവാദം അടക്കമുള്ള ഭീകരപ്രവർത്തനങ്ങൾ നേരിടാൻ സംസ്ഥാനത്തെ പോലീസ് സേനയെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരപ്രദേശത്തെ ഭീകരപ്രവർത്തനങ്ങൾ നേരിടുന്നതിന് സംസ്ഥാനത്ത് എട്ട് തീരദേശ പൊലീസ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു പറഞ്ഞു. ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള തീരപ്രദേശമാണ് കേരളത്തിനുള്ളത്. അതുകൊണ്ടുതന്നെ, തീവ്രവാദം അടക്കമുള്ള ഭീകരപ്രവർത്തനങ്ങൾ നേരിടുന്നതിന് തീരദേശസംരക്ഷണവും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ക്യാനഡ: മോസ്ഖില്‍ വെടിവെപ്പ്; ആറുപേര്‍ കൊല്ലപ്പെട്ടു

ക്യാനഡയിലെ ഖ്യുബക് നഗരത്തിലെ ഒരു മോസ്ഖില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ ‘തീവ്രവാദ നടപടി’യെന്ന്‍ വിശേഷിപ്പിച്ച പോലീസ് അക്രമികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. മൂന്നാമതൊരാള്‍ രക്ഷപ്പെട്ടിരിക്കാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

 

മൂന്ന്‍ പേരാണ് മോസ്ഖില്‍ ഉണ്ടായിരുന്ന 40-ഓളം പേര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

 

മുസ്ലീം ലീഗ് ഉത്തരവാദിത്വത്തിലേക്കുയരണം

ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലീം ലീഗ് ഉത്തരവാദിത്വത്തോടെ മുന്നോട്ടുവന്ന് ഭീകരവാദ വ്യാപനം ഇല്ലാതാക്കുന്നതിന് സർഗ്ഗാത്മകമായ പരിപാടികൾ ആവിഷ്കരിക്കേണ്ടതാണ്. മുസ്ലീം ലീഗ് അതിന് തുനിഞ്ഞില്ലെങ്കിൽ അത് ചൂഷണം ചെയ്യുക ഭൂരിപക്ഷ വർഗ്ഗീയതയിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ അവസരം കാത്തിരിക്കുന്നവരാകും.

Subscribe to Desert Royal
Ad Image