Skip to main content
Ad Image

പാകിസ്ഥാനിലെ പ്രസിദ്ധമായ സൂഫി ദര്‍ഗയില്‍ നടന്ന ചാവേറാക്രമണത്തില്‍ ചുരുങ്ങിയത് 76 പേര്‍ കൊല്ലപ്പെടുകയും 250-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കറാച്ചിയില്‍ നിന്ന്‍ 200 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന സെഹ്വാനിലെ ലാല്‍ ഷഹബാസ് ഖ്വലന്ദറിന്റെ ദര്‍ഗയിലാണ് ആക്രമണം നടന്നത്. ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

 

എല്ലാ വ്യാഴാഴ്ചയും നടക്കുന്ന ആചാരപരമായ ധമാല്‍ നൃത്തത്തിനിടെയിലാണ് ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്. നൂറുകണക്കിന് വിശ്വാസികള്‍ ദര്‍ഗയില്‍ ഉണ്ടായിരുന്നു. രണ്ട് ഗ്രനേഡ് എറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു പൊട്ടിത്തെറി.

 

ഏഴു നൂറ്റാണ്ടിന്‍റെ പഴക്കമുള്ള ദര്‍ഗയിലാണ് ആക്രമണം നടന്നത്. കവിയും തത്വചിന്തകനുമായ സയ്യിദ് മുഹമ്മദ് ഉസ്മാന്‍ മര്വാണ്ടി എന്ന ലാല്‍ ഷഹബാസ് ഖ്വലന്ദറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ദര്‍ഗയാണിത്‌.

Ad Image