കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു
ജമ്മുകാശ്മീരിലെ തങ്ധര്‍ അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
സംസ്ഥാനത്തെ ആദ്യ ഐ.എസ് കേസ്: യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്
മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തി ഐ.എസിന് കൈമാറിയെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്. എറണാകുളം എന്‍.ഐ.എ കോടതി കോടതിയുടേതാണ് വിധി.
വ്യാജമുലയൂട്ടല്‍, ഹിറ്റ്‌ലര്‍, ഭീകരവാദം
ഗൃഹലക്ഷ്മിയുടെ കവര്‍ പേജില്‍ ജിലു ജോസഫ് എന്ന മോഡല്‍ പ്രതിഫലം വാങ്ങി ഒരു മുലയും തോളും കക്ഷവുമൊക്കെ കാട്ടിക്കൊണ്ട് വ്യാജമായി മുലയൂട്ടിയത് ആഗോള പ്രശ്‌നമായിരിക്കുന്നു. സാമൂഹ്യമാധ്യമക്കാരെ ഇപ്പോഴും അത് ഊട്ടിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ സ്വാതന്ത്ര്യത്തിന്റെ വിഷയമായി കണ്ടാല്‍ വലിയ പ്രശ്‌നമൊന്നുമുണ്ടാവില്ല.
പാക്കിസ്ഥാന്‍ ഹാഫിസ് സെയ്ദിനെ ഭീകരനായി പ്രഖ്യാപിച്ചു
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്ത്ഉദ് ദവ നേതാവുമായ ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാന്‍ ഭീകരനായി പ്രഖ്യാപിച്ചു. തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്താണ് നടപടി.
കാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം
ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. സി.ആര്‍.പി.എഫിന്റെ കരംനഗറിലുള്ള ക്യാമ്പിന് നേരെ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്.
