image credit- mathrubhumi
മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തി ഐ.എസിന് കൈമാറിയെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന് മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്. എറണാകുളം എന്‍.ഐ.എ കോടതി കോടതിയുടേതാണ് വിധി. ഐ.എസ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസാണിത്.
2016ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാസര്‍ഗോഡ് സ്വദേശികളായ 15 യുവാക്കളെ ഐ.എസില്‍ ചേര്‍ക്കാന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടത്തി എന്നായിരുന്നു കേസ്. സംഭത്തില്‍ ആദ്യം കേരളാ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് കേസ് എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.
ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട യാസ്മിനും അബ്ദുള്‍ റാഷിദിനുമെതിരെയാണ് കേസിലെ ഒന്നാം പ്രതിയുമായ അബ്ദുള്‍ റാഷിദിനുമെതിരെയാണ് എന്‍.ഐ.എ കുറ്റപത്രം നല്‍കിയത്. യാസ്മിന് മകനോടൊപ്പം അഫ്ഗാനിസ്താനിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോള്‍ 2016 ജൂലായ് 30നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയിലാകുന്നത്. അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിന്. എന്നാല്‍ കേസിലെ ഒന്നാംപ്രതിയായ റാഷിദ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലാണെന്നാണ് വിവരം.