Terrorism

പാകിസ്ഥാന്‍: സുഫി ദര്‍ഗയില്‍ ചാവേറാക്രമണം; 76 മരണം

ഏഴു നൂറ്റാണ്ടിന്‍റെ പഴക്കമുള്ള ദര്‍ഗയിലാണ് ആക്രമണം നടന്നത്. കവിയും തത്വചിന്തകനുമായ സയ്യിദ് മുഹമ്മദ് ഉസ്മാന്‍ മര്വാണ്ടി എന്ന ലാല്‍ ഷഹബാസ് ഖ്വലന്ദറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ദര്‍ഗയാണിത്‌.

ചൈനയില്‍ തീവ്രവാദി ആക്രമണം: എട്ടു മരണം

ചൈനയിലെ ശിന്‍ജിയാങ്ങ് പ്രവിശ്യയില്‍ ഉയ്ഗുര്‍ തീവ്രവാദികള്‍ എന്ന്‍ സംശയിക്കുന്നവര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന്‍ അക്രമികള്‍ കത്തി ഉപയോഗിച്ച് ആളുകളെ കുത്തുകയായിരുന്നു. മറ്റു അഞ്ച് പേര്‍ക്ക് കൂടി കുത്തേറ്റു. അക്രമികളെ പോലീസ് വെടിവെച്ചുകൊന്നു.

 

പാക് അധിനിവേശ കാശ്മീരും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഉയ്ഗുറില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ഒരു കോടിയോളം വരുന്ന ഉയ്ഗുര്‍ വംശജര്‍ മുസ്ലിം വിശ്വാസികളാണ്.

ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ എട്ടു തീരദേശ പോലീസ് സ്റ്റേഷനുകള്‍

തീവ്രവാദം അടക്കമുള്ള ഭീകരപ്രവർത്തനങ്ങൾ നേരിടാൻ സംസ്ഥാനത്തെ പോലീസ് സേനയെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരപ്രദേശത്തെ ഭീകരപ്രവർത്തനങ്ങൾ നേരിടുന്നതിന് സംസ്ഥാനത്ത് എട്ട് തീരദേശ പൊലീസ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു പറഞ്ഞു. ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള തീരപ്രദേശമാണ് കേരളത്തിനുള്ളത്. അതുകൊണ്ടുതന്നെ, തീവ്രവാദം അടക്കമുള്ള ഭീകരപ്രവർത്തനങ്ങൾ നേരിടുന്നതിന് തീരദേശസംരക്ഷണവും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ക്യാനഡ: മോസ്ഖില്‍ വെടിവെപ്പ്; ആറുപേര്‍ കൊല്ലപ്പെട്ടു

ക്യാനഡയിലെ ഖ്യുബക് നഗരത്തിലെ ഒരു മോസ്ഖില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ ‘തീവ്രവാദ നടപടി’യെന്ന്‍ വിശേഷിപ്പിച്ച പോലീസ് അക്രമികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. മൂന്നാമതൊരാള്‍ രക്ഷപ്പെട്ടിരിക്കാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

 

മൂന്ന്‍ പേരാണ് മോസ്ഖില്‍ ഉണ്ടായിരുന്ന 40-ഓളം പേര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

 

മുസ്ലീം ലീഗ് ഉത്തരവാദിത്വത്തിലേക്കുയരണം

Glint Staff

ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലീം ലീഗ് ഉത്തരവാദിത്വത്തോടെ മുന്നോട്ടുവന്ന് ഭീകരവാദ വ്യാപനം ഇല്ലാതാക്കുന്നതിന് സർഗ്ഗാത്മകമായ പരിപാടികൾ ആവിഷ്കരിക്കേണ്ടതാണ്. മുസ്ലീം ലീഗ് അതിന് തുനിഞ്ഞില്ലെങ്കിൽ അത് ചൂഷണം ചെയ്യുക ഭൂരിപക്ഷ വർഗ്ഗീയതയിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ അവസരം കാത്തിരിക്കുന്നവരാകും.

പാകിസ്ഥാനില്‍ പോലീസ് അക്കാദമിയ്ക്ക് നേരെ ഭീകരാക്രമണം; 60 മരണം

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പോലീസ് പരിശീലന അക്കാദമിയ്ക്ക് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ചുരുങ്ങിയത് 60 കേഡറ്റുകളും മൂന്ന്‍ അക്രമികളും കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ത്യയ്ക്കെതിരെ തങ്ങളെ കെട്ടഴിച്ചുവിടാന്‍ പാകിസ്ഥാന്‍ ധൈര്യം കാണിക്കണമെന്ന് ജെയ്ഷ്-ഇ-മുഹമ്മദ്‌ മേധാവി

ഇന്ത്യയ്ക്കെതിരെയുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കാന്‍ അനുവദിക്കണമെന്ന് ഭീകരസംഘടന ജെയ്ഷ്-ഇ-മുഹമ്മദിന്റെ മേധാവി മസൂദ് അസര്‍. കൃത്യമായി തീരുമാനമെടുക്കുന്നതിലുള്ള അഭാവം കശ്മീര്‍ പിടിച്ചെടുക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് പാകിസ്ഥാന് നഷ്ടപ്പെടുത്തുന്നതെന്ന് സംഘടനയുടെ പ്രസിദ്ധീകരണമായ അല്‍-ക്വലമില്‍ അസര്‍ പറയുന്നു. 

 

കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം

കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ചൊവ്വാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ ചുരുങ്ങിയത് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. സി.ആര്‍.പി.എഫ് വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ട് പേര്‍ ജവാന്മാരും മറ്റുള്ളവര്‍ സാധാരണക്കാരുമാണ്.

 

അതേസമയം, പാമ്പോറില്‍ സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ചവരെ കീഴ്പ്പെടുത്താനുള്ള സൈനിക നീക്കം രണ്ടാം ദിവസവും തുടരുകയാണ്. ഭീകരവാദികള്‍ സംരഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ ഒളിച്ച് സൈനിക ആക്രമണത്തെ പ്രതിരോധിക്കുകയാണ്. രണ്ടോ മൂന്നോ ഭീകരര്‍ ഇവിടെ ഉണ്ടെന്നാണ് കണക്കാക്കുന്നത്.     

തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാക്‌ സൈന്യത്തോട് ഭരണകൂടം

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നടപടിയില്‍ സമവായത്തോടെ നീങ്ങണമെന്ന് പാക്‌ സൈന്യത്തോട് ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ വര്‍ധിച്ചുവരുന്ന ഒറ്റപ്പെടല്‍ ചൂണ്ടിക്കാട്ടിയാണ് നവാസ് ഷെരിഫ് സര്‍ക്കാറിന്റെ നിര്‍ണ്ണായക നീക്കമെന്ന് പാക്‌ ദിനപത്രം ഡോൻ റിപ്പോര്‍ട്ട് ചെയ്തു.

 

കശ്മീരില്‍ സൈനിക ക്യാമ്പിനു നേരെ വീണ്ടും ഭീകരാക്രമണം

കശ്മീരിലെ കുപ്വാര ജില്ലയില്‍ രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിനു നേരെ ആക്രമണം നടത്തിയ മൂന്ന്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയില്‍ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് സൈനിക താവളം ആക്രമിക്കപ്പെടുന്നത്.

Pages