Skip to main content
Ad Image

ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘത്തെ ഉത്തര്‍ പ്രദേശ്‌ പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലും ചേര്‍ന്ന് പിടികൂടി. അഞ്ച് സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ്‌ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.

 

മുംബൈ, ലുധിയാന, ബിജ്നോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുംബൈ (മഹാരാഷ്ട്ര), ലുധിയാന (പഞ്ചാബ്), നര്‍ക്കതിയഗഞ്ച് (ബീഹാര്‍) ബിജ്നോര്‍, മുസഫര്‍നഗര്‍ (ഉത്തര്‍ പ്രദേശ്‌) എന്നിവിടങ്ങളില്‍ പരിശോധന നടന്നു.

 

ആന്ധ്രാപ്രദേശ് പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്‌ ബീഹാര്‍ പോലീസ്, പഞ്ചാബ് പോലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു നടപടികള്‍.

 

ഇറാഖ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കയ്യാളുകളുടെ നിര്‍ദ്ദേശപ്രകാരം ഒരു പുതിയ സംഘടന കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റില്‍ ആയതെന്ന് പോലീസ് പറയുന്നു.      

Ad Image