ചൈനയിലെ ശിന്‍ജിയാങ്ങ് പ്രവിശ്യയില്‍ ഉയ്ഗുര്‍ തീവ്രവാദികള്‍ എന്ന്‍ സംശയിക്കുന്നവര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന്‍ അക്രമികള്‍ കത്തി ഉപയോഗിച്ച് ആളുകളെ കുത്തുകയായിരുന്നു. മറ്റു അഞ്ച് പേര്‍ക്ക് കൂടി കുത്തേറ്റു. അക്രമികളെ പോലീസ് വെടിവെച്ചുകൊന്നു.
പാക് അധിനിവേശ കാശ്മീരും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഉയ്ഗുറില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ഒരു കോടിയോളം വരുന്ന ഉയ്ഗുര്‍ വംശജര്‍ മുസ്ലിം വിശ്വാസികളാണ്.