ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച നടന്ന സംഘര്‍ഷങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ, ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ 22-കാരനായ ബുര്‍ഹാന്‍ വാനിയുടെ വധത്തിന് പിന്നാലെ താഴ്വരയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 65 ആയി.
ദില്ലിയില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കുന്ന ഒരു ഉന്നതതല സമിതി യോഗം സ്ഥിതി വിശകലനം ചെയ്യാന്‍ ചേര്‍ന്നു.
ബദ്ഗം ജില്ലയില്‍ സി.ആര്‍.പി.എഫ് സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞ നാട്ടുകാരെ പിരിച്ചുവിടാന്‍ നടത്തിയ വെടിവെപ്പിലാണ് അഞ്ച് പേര്‍ മരിച്ചതെന്ന് സേന പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീനഗറിലും സുരക്ഷാ സൈനികരുടെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
അഞ്ചാഴ്ചയിലധികമായി കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.