ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ ഒരു സംഘം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒന്‍പത് സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചിലിലും ഏറ്റുമുട്ടലിലും സൈനികര്‍ വധിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നടക്കുന്ന ബക്ഷീ സ്റ്റേഡിയത്തിന് അകലെയല്ലാത്ത സ്ഥലത്താണ് രാവിലെ എട്ടിന് ആക്രമണം ഉണ്ടായത്. ശ്രീനഗറില്‍ മുഴുവന്‍ അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിരിക്കെയാണ് ആക്രമണം.