Skip to main content

ബംഗാളിൽ സർക്കാർ ഇല്ലാത്ത അവസ്ഥ

പശ്ചിമബംഗാളിൽ ഇപ്പോൾ പ്രായോഗികമായി സർക്കാർ ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. വനിതാ ഡോക്ടർമാർ രാത്രി ജോലിക്ക് ഹാജരാകുന്നത് ഒഴിവാക്കി കൊണ്ടുള്ള വിജ്ഞാപനത്തെ സുപ്രീംകോടതി അസാധുവാക്കി.എന്നാൽ തൻറെ സംസ്ഥാനത്ത് രാത്രിയിൽ സ്ത്രീകൾക്ക് സുരക്ഷയോടെ ജോലി ചെയ്യാൻ അവസരമില്ല എന്ന കുറ്റസമ്മതം കൂടിയാണ് മുഖ്യമന്ത്രി മമതയുടെ സർക്കാരിൻറെ ആ ഉത്തരവ്.

പേജർ സ്ഫോടനം ഗാഡ്ജറ്റ് ഭീകരവാദത്തിൻ്റെ മുഖം തുറക്കുന്നു.

ലബനനിൽ സംഭവിച്ച പേജർ സ്ഫോടനപരമ്പര ഗാഡ്ജറ്റ് ഭീകരവാദത്തിന്റെ പുത്തൻ മുഖങ്ങൾ തുറക്കുകയാണ്. അതിൻറെ ഭീഷണി എല്ലാവരെയും ഉറ്റു നോക്കുന്നു

ക്രിസ്തുവും ക്രൈസ്തവസഭയും തമ്മിലുള്ള വ്യത്യാസം മാർപാപ്പയിലൂടെ

" ദൈവം ഒന്നേയുള്ളൂ എല്ലാ മതങ്ങളും അതിലേക്ക് എത്താനുള്ള വ ഴികൾ മാത്രം " എന്ന് ഫ്രാൻസിസ് മാർപാപ്പ സിംഗപ്പൂരിൽ അടുത്തിടെ നടത്തിയ പ്രസ്താവനയിൽ വത്തിക്കാൻ കുലുങ്ങി

കേരളത്തിൻ്റെ ദുരന്തം കാണിക്കുന്ന കണക്ക്

വയനാട് ദുരന്തത്തിന്റെ മറവിൽ നടന്ന വൻ കൊള്ള പുറത്തായിരിക്കുന്നു. ഒരു ദുരന്തത്തെ വൻകൊള്ളയ്ക്കായി ഉപയോഗിക്കുന്ന കേരളത്തിൻറെ ആധിപത്യ മനസ്സിൻറെ പ്രതിഫലനമാണ് ഇതിലൂടെ കാണുന്നത്. ഈ സമീപനമാണ് ഇന്ന് കേരളത്തെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണനേതൃത്വത്തിന്റെയും.

' ഇടുക്കി ഗോൾഡി ' ൽ തുടങ്ങി ' ആവേശ ' ത്തിൽ എത്തിയപ്പോൾ


ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയ്ക്ക് ശേഷം കേരളത്തിൽ പ്രഖ്യാപിത ഗുണ്ടകൾ വമ്പൻ രീതിയിൽ  ജന്മദിനം ആഘോഷിക്കുന്നത് പതിവായിരിക്കുന്നു. ചില ആഘോഷവേളകളിൽ നിന്ന് പോലീസിന് ദീർഘനാളായുള്ള പിടികിട്ടാപ്പുള്ളികളെ  കസ്റ്റഡിയിൽ എടുക്കാൻ കഴിയുന്നുണ്ട്. മറ്റുചില ഗുണ്ടാജന്മദിന ആഘോഷ പരിപാടികളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. അത്തരം ആഘോഷത്തിൽ പങ്കെടുത്ത ഒരു പോലീസുകാരൻ പോലീസിന്റെ തന്നെ പിടിയിൽപ്പെട്ട് സമീപകാലത്ത് അറസ്റ്റിലായി.

Subscribe to News & Views