Skip to main content
Ad Image

തുർക്കിയിൽ ജനരോഷം കത്തിപ്പടരുന്നു

Glint Staff
Istanbul’s Imamoglu
Glint Staff

ജനപ്രിയനായ ഇസ്താൻബൂൾ മേയർ എക്രം ഇമാമോഗ്ലുവിൻ്റെ അറസ്റ്റിനെ തുടർന്ന് തർക്കിയിൽ രാപ്പകൽ പ്രതിഷേധം ഇരമ്പുന്നു. വരുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തനിക്ക് ഭീഷണിയാകുമെന്ന ഭീതിയിലാണ് തുർക്കി പ്രസിഡണ്ട് എർദോഗൻ,  മേയർ എക്രം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്. അഴിമതി ആരോപിച്ചാണ് അറസ്റ്റ്.
      അറസ്റ്റിനൊപ്പം പ്രതിഷേധത്തിനും പ്രകടനങ്ങൾക്കും എർദോഗൻ നിരോധനം ഏർപ്പെടുത്തി . എന്നാൽ അതിനെ അവഗണിച്ചാണ് രാത്രിയും പകലും പതിനായിരക്കണക്കിന് തുർക്കിക്കാർ നിരത്തിലിറങ്ങിയിരിയുന്നത്. വ്യാപകമായ അറസ്റ്റും പ്രകടനക്കാരുടെ നേർക്ക് കുരുമുളക് സ്പ്രേ തെറിപ്പിച്ചിട്ടും ജനം ഇരമ്പിയാണ് നിരത്തിലിറക്കുന്നത്. ഇസ്താൻ ബുള്ളിലെ എല്ലാ ജനവിഭാഗങ്ങൾക്കുമിടയിൽ ഒരേ പോലെ സ്വീകാര്യതയും പിന്തുണയുമുള്ള നേതാവാണ് ഇമാമോഗ്ലു. 2028 ൽ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഇമാമോഗ്ലുവിൻ്റെ സാധ്യത എർദോഗനെക്കാൾ വളരെ മുന്നിലാണെന്ന് സർവ്വേകൾ ചൂണ്ടിക്കാട്ടിയത്. 
     പ്രക്ഷോഭത്തോടൊപ്പം ജനങ്ങൾ തങ്ങളുടെ ജനകീയ വോട്ട് രേഖപ്പെടുത്തലും നടത്തി. അതിൽ പങ്കെടുത്ത് ഇമാമോഗ്ലുവിന് വോട്ടുരേഖപ്പെടുത്താനായി 15 ലക്ഷം തുർക്കികളാണ് എത്തിയത്. ഇത് ജനായത്തത്തിനും തങ്ങളുടെ ഭാവിക്കും വേണ്ടിയുള്ള പ്രക്ഷോഭമാണ് നടത്തുന്നതെന്നാണ് 22 വർഷത്തെ എർദോഗൻ ഭരണത്തിൽ അമർഷം നിറഞ്ഞ തുർക്കിക്കാർ പറയുന്നത്.

Ad Image