യശ്വന്ത് വർമ്മ ഉയർത്തുന്ന ചോദ്യങ്ങൾ

ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ അനധികൃതമായി കണ്ടെടുത്ത വാർത്ത പുറത്തുവരാൻ എന്തുകൊണ്ട് 10 ദിവസത്തോളം വേണ്ടിവന്നു.അത്ഭുതത്തോടെ ഈ ചോദ്യം ചോദിക്കുന്നത് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ധൻകർ . ഒരു മന്ത്രിയോ ജനപ്രതിനിധിയോ ആയിരുന്നുവെങ്കിൽ ഈ കുറ്റകൃത്യം കണ്ടെത്തുന്ന ആ നിമിഷം ലോകം മുഴുവൻ അറിയുമായിരുന്നു. ഈ ചോദ്യം പതിക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയുടെ നേർക്കാണ്. ഇത്രയും താമസമുണ്ടായതിനു ശേഷം വന്ന നടപടിയാകട്ടെ യഗ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട്. തങ്ങളുടെ ഹൈക്കോടതി ചവറ്റുകൊട്ടയല്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് അലഹബാദ് ബാറിലെ അഭിഭാഷകർ രംഗത്തെത്തി.
ജഡ്ജിമാരുടെ നിയമനം നടത്തുന്നത് സുപ്രീം കോടതി ജഡ്ജിമാരാങ്ങുന്ന കൊളീജിയമാണ്. ഈ കൊളീജിയത്തിൻ്റെ അപര്യാപ്തയാണ് യശ്വന്ത വർമ്മ സംഭവം വെളിവാകുന്നത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണ ജനത്തിൻ്റെ വലിയ വിശ്വാസത്തകർച്ചയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. ഇത് പുനസ്ഥാപിക്കാനുള്ള നടപടികളുണ്ടായില്ലെങ്കിൽ ഇന്ത്യൻ ജനായത്ത സംവിധാനത്തിന് എൽക്കുന്ന വൻ പ്രഹരമായി ഈ സംഭവം അവശേഷിക്കും