Skip to main content

നാഗ്പൂർ കലാപം ഉത്തരവാദി സർക്കാർ

Glint Staff
Nagpur Riot
Glint Staff

റംഗസേ ശവകുടീരത്തിന്റെ പേരിൽ നാഗ്പൂരിൽ നടക്കുന്ന കലാപം ഒരു പരിധിവരെ സംസ്ഥാന സർക്കാർ ഇളക്കി വിട്ടതാണെന്ന് കരുതേണ്ടിവരും.  ഛത്രപതി സംഭോജി നഗറിലെ ഔറംഗസീബിൻ്റെ ശവകുടീരം മാറ്റണമെന്നു തന്നെയാണ് തൻ്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പട്നാവിസ് പറയുകയുണ്ടായി. എന്നാൽ ഈ ശവകുടീരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധീനതയിലായതിനാൽ നിയമവിധേയമായി മാത്രമേ അത് നീക്കം ചെയ്യാൻ കഴിയുകയുള്ളൂ എന്നും ഫട്നാവീസ് പറഞ്ഞിരുന്നു.
      രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മത വിദ്വേഷത്തെ ഉപയോഗിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നടക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ പ്രിയമായതും അപ്രിയമായതും ആയ ഒട്ടേറെ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. അതിനൊക്കെ നേതൃത്വം നൽകിയ വ്യക്തികളും. ചരിത്രത്തെ മാറ്റിമറിക്കുക എന്നത് സാധ്യമല്ലാത്ത ഒന്നാണ് . അതിനെ അംഗീകരിക്കുക , ചരിത്രമായി കാണുക എന്നതാണ് ഒരു പരിഷ്കൃത സമൂഹം ചെയ്യേണ്ടത്.
          രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ മതത്തെയും മത വിദ്വേഷത്തെയും പ്രയോഗിക്കുന്നത്പ്രയോജനം ഉണ്ടാക്കുമെന്ന് ചിന്തയാണ് ഇത്തരം ഒരു വിഷയത്തെ ഇപ്പോൾ കുത്തിപ്പൊക്കാൻ കാരണം.  മറിച്ച് ചരിത്ര സംഭവങ്ങളെയും സ്മാരകങ്ങളെയും നിലനിർത്തേണ്ടത് ആവശ്യമാണെന്നും അവ വർത്തമാനകാലത്തോടും ഭാവിയോടും ചിലതൊക്കെ സംസാരിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രിക്ക് പറയാമായിരുന്നു. പകരം മതവിദ്വേഷം കൊണ്ട്പ്രതിഷേധം ഉയർത്തി വരുടെ ഒപ്പം നിൽക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്