Skip to main content

ഖമര്‍റൂഷ് നേതാവ് യെങ് സാരി അന്തരിച്ചു

നോംപെന്‍: കമ്പോഡിയയിലെ ഖമര്‍ റൂഷ് ഭരണകൂടത്തിലെ പ്രമുഖനും  പോള്‍പോട്ടിന്റെ ബന്ധുവുമായിരുന്ന യെങ് സാരി (87) അന്തരിച്ചു. 1975-79 കാലഘട്ടത്തിലെ ഖമര്‍റൂഷ് നടത്തിയ വംശഹത്യക്ക് ഐക്യരാഷ്ട്ര ട്രൈബ്യൂണലില്‍ വിചാരണ നേരിടുകയായിരുന്നു അന്ന് വിദേശമന്ത്രിയായിരുന്നു യെങ് സാരി.  20ലക്ഷത്തോളം പേര്‍ ഈ കാലഘട്ടത്തില്‍ കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്. 1996-ല്‍ കൂറുമാറിയ അദ്ദേഹത്തിന് മാപ്പു ലഭിച്ചിരുന്നെങ്കിലും ഐക്യരാഷ്ട്ര ട്രൈബ്യൂണല്‍ സ്ഥാപിച്ചതോടെ അറസ്റ്റിലായി. ട്രൈബ്യൂണലാണ് മരണവാര്‍ത്ത അറിയിച്ചത്.

Subscribe to Aurangzeb's tomb