' ഇടുക്കി ഗോൾഡി ' ൽ തുടങ്ങി ' ആവേശ ' ത്തിൽ എത്തിയപ്പോൾ
ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയ്ക്ക് ശേഷം കേരളത്തിൽ പ്രഖ്യാപിത ഗുണ്ടകൾ വമ്പൻ രീതിയിൽ ജന്മദിനം ആഘോഷിക്കുന്നത് പതിവായിരിക്കുന്നു. ചില ആഘോഷവേളകളിൽ നിന്ന് പോലീസിന് ദീർഘനാളായുള്ള പിടികിട്ടാപ്പുള്ളികളെ കസ്റ്റഡിയിൽ എടുക്കാൻ കഴിയുന്നുണ്ട്. മറ്റുചില ഗുണ്ടാജന്മദിന ആഘോഷ പരിപാടികളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. അത്തരം ആഘോഷത്തിൽ പങ്കെടുത്ത ഒരു പോലീസുകാരൻ പോലീസിന്റെ തന്നെ പിടിയിൽപ്പെട്ട് സമീപകാലത്ത് അറസ്റ്റിലായി.
കേരളത്തിൽ നിയമവാഴ്ച തകർന്ന അവസ്ഥയിൽ
പിണറായി വിജയൻ സർക്കാരിൻറെ കീഴിലുള്ള നിയമവാഴ്ചാ സംവിധാനം കാതലായ രീതിയിൽ തകർന്നിരിക്കുന്നു.സർക്കാരുമായി ബന്ധപ്പെട്ടവർക്ക് അല്ലെങ്കിൽ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് എന്ത് കുറ്റകൃത്യവും ചെയ്യുകയും അത് പരസ്യമായി വിളിച്ച് പറയാൻ കഴിയുകയും ചെയ്യുന്ന അവസ്ഥ നിലവിൽ വന്നിരിക്കുന്നു.
പുത്തൻ മാനങ്ങളോടെ ഡോവലിന്റെ റഷ്യാ സന്ദർശനം
മോദിയുടെ ദൂതനായി രാജ്യസുരക്ഷാ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രധാനമന്ത്രി വ്ലാഡിമർ പുടിനുമായി കുടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദിയുടെ ദൂതനായിട്ടാണ് അജിത്ത് ഡോവൽ റഷ്യയിലെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ഉക്രൈൻ സന്ദർശനത്തിന്റെ വിവരങ്ങൾ പുടിനെ ധരിപ്പിക്കാൻ വേണ്ടിയാണ് ഡോവൽ റഷ്യയിൽ എത്തിയിട്ടുള്ളത്.
കേരളത്തിൽ ഇപ്പോൾ അരാജകത്വം
ഒരു ഭരണകക്ഷി എംഎൽഎ പരസ്യമായി പറയുന്നു താൻ ഫോൺ ചാർത്തിയിട്ടുണ്ടെന്ന്.അത് പോലീസിലെ തന്നെ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട്.അവരെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, കേരള പോലീസിലെ സൈബർ സെൽ മന്ത്രിമാരുൾപ്പെടെ എല്ലാവരുടെയും ഫോൺ ചോർത്തുന്നു എന്ന്.