Skip to main content

പുത്തൻ മാനങ്ങളോടെ ഡോവലിന്റെ റഷ്യാ സന്ദർശനം

Modi and Putin


മോദിയുടെ ദൂതനായി  രാജ്യസുരക്ഷാ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രധാനമന്ത്രി വ്ലാഡിമർ പുടിനുമായി കുടിക്കാഴ്ച നടത്തി.  പ്രധാനമന്ത്രി മോദിയുടെ ദൂതനായിട്ടാണ് അജിത്ത് ഡോവൽ റഷ്യയിലെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ഉക്രൈൻ സന്ദർശനത്തിന്റെ വിവരങ്ങൾ പുടിനെ ധരിപ്പിക്കാൻ വേണ്ടിയാണ്  ഡോവൽ റഷ്യയിൽ എത്തിയിട്ടുള്ളത്. 
        അജിത്ത് ഡോവലിന്റെ സന്ദർശനം പുതിയ മാനങ്ങൾ കൈവരിക്കുകയാണ്. നവംബറിൽ നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡൊണാൾഡോ ട്രംപ് വിജയിക്കുകയാണെങ്കിൽ ഉക്രൈൻ റഷ്യ യുദ്ധം പെട്ടെന്ന് തന്നെ അവസാനിക്കും. അതിൻറെ മുന്നോടിയായി വേണം പ്രധാനമന്ത്രി മോദിയുടെ ഉക്രൈൻ സന്ദർശനവും അജിത് ഡോവലിന്റെ ദൂതനായുള്ള റഷ്യൻ സന്ദർശനവും. റൊണാൾഡ് ട്രമ്പ് അധികാരത്തിൽ എത്തിയാൽ അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള കണ്ണിയായി മോദി മാറുകയും പുതിയൊരു അച്ചുതണ്ട് രൂപപ്പെടുകയും ചെയ്തേക്കാം.