Skip to main content

ചൈന പണി തുടങ്ങി അമേരിക്കയിൽ എൽ എൻ ജി കെട്ടിക്കിടക്കുന്നു

Glint Staff
അമേരിക്കയില്‍ LNG കെട്ടിക്കിടക്കുന്നു
Glint Staff

ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കയുദ്ധത്തെ തുടർന്ന് ചൈന അമേരിക്കയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതക(എൽ എൻ ജി)ഇറക്കുമതി പൂർണമായി നിർത്തി.അമേരിക്കയുടെ രണ്ടാമത്തെ ഏറ്റവും വലിയ എൽ എൻ ജി കയറ്റുമതിരാജ്യമായിരുന്നു ചൈന .ഇതേത്തുടർന്ന് അമേരിക്കയിലെ എൽഎൻജി കമ്പനികളിൽ അവ വൻതോതിൽ കെട്ടിക്കിടക്കുന്ന അവസ്ഥയിലേക്ക് മാറി. 
    അമേരിക്കയിൽ നിന്ന് എൽഎൻജി ഇറക്കുമതി നിർത്തിയ ചൈന ഓസ്ട്രേലിയയിൽ നിന്നും കാനഡയിൽ നിന്നും എൽഎൻജി വാങ്ങുന്ന  കരാറിൽ ഏർപ്പെടുകയും ചെയ്തു. കാനഡയുടെ 50% എൽ എൻ ജി ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിലായി. ഇതോടൊപ്പം ചൈന യൂറോപ്പിലേക്ക് എൽഎൻജി കയറ്റിയയച്ച് പുതിയ കമ്പോളവും തുറന്നു. 
     റഷ്യ ഉക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള എൽ എൻ ജി യൂറോപ്പിലേക്കുള്ളത് നിലച്ചു. തുടർന്ന് യൂറോപ്പും ഇതിനായി അമേരിക്കയെ ആശ്രയിച്ചു. ഇപ്പോൾ യൂറോപ്പ് തങ്ങളുടെ തുറമുഖങ്ങളും മറ്റ് സൗകര്യങ്ങളും മെച്ചപ്പെടുത്തുകയാണ്. ചൈന ഉൾപ്പടെ ഏഷ്യയിൽ നിന്നുള്ള എൽ എൻ ജി ഇറക്കുമതിക്കായി . ഇതിനുപുറമേ  റഷ്യയിൽ നിന്ന് നേരിട്ട് ചൈനയിലേക്ക് എൽഎൻജി എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ നിർമ്മാണം പുരോഗമിക്കുന്നു. 2027 അത് സജ്ജമാകും. ഇതോടെ അമേരിക്കയുടെ എൽഎൻജി ക്കുള്ള  കമ്പോളം യൂറോപ്പിലും ചൈനയിലും എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ്.