Skip to main content

' ഇടുക്കി ഗോൾഡി ' ൽ തുടങ്ങി ' ആവേശ ' ത്തിൽ എത്തിയപ്പോൾ

Avesasm and Idukki Gold


ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയ്ക്ക് ശേഷം കേരളത്തിൽ പ്രഖ്യാപിത ഗുണ്ടകൾ വമ്പൻ രീതിയിൽ  ജന്മദിനം ആഘോഷിക്കുന്നത് പതിവായിരിക്കുന്നു. ചില ആഘോഷവേളകളിൽ നിന്ന് പോലീസിന് ദീർഘനാളായുള്ള പിടികിട്ടാപ്പുള്ളികളെ  കസ്റ്റഡിയിൽ എടുക്കാൻ കഴിയുന്നുണ്ട്. മറ്റുചില ഗുണ്ടാജന്മദിന ആഘോഷ പരിപാടികളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. അത്തരം ആഘോഷത്തിൽ പങ്കെടുത്ത ഒരു പോലീസുകാരൻ പോലീസിന്റെ തന്നെ പിടിയിൽപ്പെട്ട് സമീപകാലത്ത് അറസ്റ്റിലായി.
       ഇത്തരം ഗുണ്ടാ ജന്മദിന ആഘോഷങ്ങളിൽ മുഖ്യമായും മദ്യവും മയക്കുമരുന്നുമാണ് ആഘോഷത്തിനുള്ള പ്രധാന ഉപാധി.ആവേശം ഗുണ്ടകൾക്ക് സാമൂഹത്തിൽ താര പദവി ലഭ്യമാക്കിയതു പോലെയാണ്, ആഷിക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡിന് ശേഷം കേരളത്തിൽ മയക്കുമരുന്നിനു ലഭിച്ച താര പദവി. ചുരുക്കത്തിൽ കേരളത്തിലെ മിക്ക ആഘോഷങ്ങളും ഇപ്പോൾ ഇടുക്കി ഗോൾഡും ആവേശവും പകർന്ന രീതികളുടെ ചേർച്ചയിലൂടെയാണ് കടന്നു പോകുന്നത്.