അമേരിക്കയിൽ ട്രംപിനെതിരെ ജനം തെരുവിൽ

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ അമേരിക്കൻ ജനത പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരിക്കുന്നു.
"ഞങ്ങളുടെ പേഴ്സ് കൊള്ളയടിച്ചു" , ' ഞങ്ങൾക്ക് ജോലിയില്ല", "എൻറെ മുത്തശ്ശി അനുഭവിച്ച അവകാശങ്ങൾ എങ്കിലും എനിക്ക് വേണം" ,"ഇംഗ്ലീഷ് അക്ഷരമാല എഫ് ഇ എൽ ഒ എൻ ഉച്ചരിക്കാതെ ഇ ലോണി(ഇലോൺ മസ്ക്)ൻ്റെ പേര് പറയാൻ പറ്റില്ല"(Felon- കൊലപാതകം പോലെ ക്രൂര കൃത്യങ്ങളെ സൂചിപ്പിക്കുന്ന വാക്കാണ്),"അമേരിക്കയെ ഭ്രാന്തന്മാർ ഭരിക്കുന്നു"
തുടങ്ങിയ പ്ലക്കാർഡ് എന്തിയാണ് വൻജനാവലി പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.
ട്രെമ്പിന്റെ താരിഫിന്റെ പ്രത്യാഘാതം ഏറ്റവുമാകും കൂടുതൽ അനുഭവിച്ചു തുടങ്ങിയത് അമേരിക്കൻ ജനതയാണ് . അമേരിക്ക ഏർപ്പെടുത്തുന്ന പകരച്ചുങ്കം അതേ നാണയത്തിൽ മറ്റ് രാജ്യങ്ങളും ഏർപ്പെടുത്തുന്നു.ഇതിൻറെ ഫലമായി അമേരിക്കൻ ജനതയുടെ കീശയാണ് കീറുന്നത്.തൊഴിലവസരങ്ങൾ നഷ്ടമാകുന്നു.വലിയ സ്ഥാപനങ്ങൾ പോലും പുതുതായി ആൾക്കാരെ എടുക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുന്നു.സ്റ്റോക്ക് ചെയ്ഞ്ച് കോവിഡ് കാലത്തെ അവസ്ഥയെക്കാൾ താഴേക്ക് കൂപ്പുകുത്തുന്നു.
ഇതൊക്കെയാണ് അമേരിക്കൻ ജനതയെ പ്രായഭേദമന്യേ പ്ലക്കാടുകളുമായി തെരുവിലേക്ക് ഇറക്കിയിരിക്കുന്നത്. ട്രംപിന്റെ പകരച്ചുങ്കം മറ്റ് രാജ്യങ്ങളെ ബാധിക്കുന്നതിനേക്കാൾ മുന്നേ സാധാരണ ജനങ്ങളെ ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്