എസ് ഡി പി ഐ ബന്ധം, എഎസ്ഐ സസ്പെൻഷനിൽ

കേരളത്തിൻറെ സമസ്ത മേഖലകളിലും എസ്ഡിപിഐ നുഴഞ്ഞുകയറുന്നു എന്നുള്ളത് സി.പി.എമ്മിന്റെ ഉൾപ്പെടെ പല നേതാക്കളും ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള പോലീസിലും എസ്ഡിപിഐ സാന്നിധ്യം പല സന്ദർഭങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എസ്ഡിപിഐ കടന്നു ചെല്ലാത്ത കേരളത്തിലെ സർക്കാർ സംവിധാനങ്ങളോ രാഷ്ട്രീയ പാർട്ടികളോ സാംസ്കാരിക സംഘടനകളോ ഇല്ലെന്നുള്ളതാണ് വസ്തുത. ഇതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എസ്ഡിപിഐ നേതാവിന് തൻ്റെ കാന്റീൻ കാർഡ് നൽകിയ ആലുവ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ , എ കെ സലിം . ഇതിൻറെ പേരിൽ സലീമിനെ ഇപ്പോൾ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ആയിരിക്കുമ്പോൾ സലിം തൻറെ കാർഡ് എസ്ഡിപിഐ നേതാവ് വി കെ ഷൗക്കത്തലിക്ക് നൽകി.ആ കാർഡ് ഉപയോഗിച്ച് കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങിയത് കണ്ടുപിടിക്കപ്പെട്ടതോടെയാണ് സലീമിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഒരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും ഉദ്യോഗസ്ഥനും എസ്ഡിപിഐ നേതാവും തമ്മിൽ ഈ രീതിയിൽ ബന്ധം ഉണ്ടാകുന്നത് ഗുരുതരമായ വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.