Skip to main content

ഇസ്രായേലിൽ വൻ ഗവൺമെൻറ് വിരുദ്ധ പ്രക്ഷോഭം

Glint Staff
israyel riot
Glint Staff

ഇസ്രായേലിലെ മുഖ്യ നഗരമായ ടെൽ അവീവിനെ സ്തംഭിപ്പിച്ചു കൊണ്ട് സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു.യുദ്ധം അവസാനിപ്പിക്കുക എന്നാണ് ഇസ്രയേലികൾ ഗവൺമെൻറി നോട് ആവശ്യപ്പെടുന്നത്.
         ഹമാസിനെതിരെ യുദ്ധം തുടർന്നു കഴിഞ്ഞാൽ അവശേഷിക്കുന്ന ബന്ദികളുടെ ജീവൻ അപകടത്തിൽ ആകുമെന്നു പറഞ്ഞു ഏതാനും ദിവസങ്ങളായി ഇസ്രയേലുകാർ സമരമുഖത്താണ്. ഇടയ്ക്ക് ആഭ്യന്തര കലാപത്തിന്റെ തലത്തിലേക്ക് ഈ പ്രക്ഷോഭം നീങ്ങുന്ന അവസ്ഥയുണ്ടായി. 
     -ഏതാനും ദിവസം മുൻപാണ് അവിടുത്തെ ആഭ്യന്തര അന്വേഷണ ഏജൻസിയായ ഷിൻ ബറ്റിന്റെ തലവനെ സ്ഥാനത്തുനിന്നും നീക്കിയത്. അദ്ദേഹത്തിൽ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് അങ്ങനെ ചെയ്തതായിരുന്നു നെതന്യാഹുവിൻ്റെ വിശദീകരണം. എന്നാൽ അദ്ദേഹത്തിൻ്റെയും  ഗവൺമെൻറ് സംഘത്തിന്റെയും ഖത്തറുമായിട്ടുള്ള പണമിടപാട് അന്വേഷണം പുരോഗമിച്ചപ്പോഴാണ് ഈ പിരിച്ചുവിടൽ ഉണ്ടായത്. അറ്റോണി ജനറലിന്റെ ഉത്തരവ് അനുസരിച്ചിട്ടാണ് ഷിൻബറ്റ് തലവൻ ഈ അന്വേഷണം ആരംഭിച്ചത്. അപ്പോൾ തന്നെ ഇസ്രയേൽ ജനത കലാപസമാനമായ പ്രക്ഷോഭവുമായി രംഗത്ത് ഇറങ്ങിയതാണ്.ഈ അന്വേഷണത്തിന്റെ പശ്ചാത്തലം മൂടിവയ്ക്കാനാണ് വീണ്ടും വർദ്ധിത വീര്യത്തോടെ നെതന്യാഹു ഗാസായുദ്ധം ആരംഭിച്ചിരിക്കുന്നതെന്ന്, പറയുന്നുണ്ട്.