അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക്

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പതിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഗോൾഡ് മാന്‍ സാക്സ്, മോർഗൻ സ്റ്റാൻലി എന്നീ സ്ഥാപനങ്ങൾ ഇതുസംബന്ധിച്ച വിശകലന റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നു. ട്രംപിന്റെ താരിഫ് വ്യാപാരയുദ്ധം ഇപ്പോൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് അമേരിക്കയെയാണ്. അമേരിക്കയിലെ ഓഹരി വിപണികൾ എല്ലാം തന്നെ കൂപ്പു കുത്തുന്നു. ഉപഭോക്താക്കൾ കമ്പോളത്തിലേക്ക് വരുന്നതിന്റെ എണ്ണം ഗണ്യമായി കുറഞ്ഞു.
ട്രംപിന്റെ താരിഫ് വ്യാപാരയുദ്ധം അമേരിക്കൻ ജീവിതം മാത്രമല്ല ദുസ്സഹമാക്കുന്നത് മറ്റ് രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ ബാധിച്ചു തുടങ്ങി. ഇന്ത്യയിൽ നിന്നു തന്നെ ഇതിനകം 24000 കോടി രൂപയുടെ നിക്ഷേപമാണ് അമേരിക്ക യിൽ നിന്നുള്ള വിദേശനിക്ഷേപകർ പിൻവലിച്ചത്. രൂപയുടെ മൂല്യം ഡോളറിന് എതിരെ ഇപ്പോൾ 88 എത്തിനിൽക്കുന്നു.ഇതും വിദേശ നിക്ഷേപകരെ തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ പ്രേരിപ്പിക്കുന്നു.
എന്നാൽ ട്രംപ് പറയുന്നത് അമേരിക്കയിൽ ഇപ്പോൾ ഉപഭോക്തൃ മേഖലയിൽ കാണുന്ന മാന്ദ്യം താൽക്കാലികം ആണെന്നാണ്.അമേരിക്കയിലേക്ക് സമ്പത്ത് കുമിഞ്ഞുകൂടാൻ പോകുന്നു, താമസിയാതെ അമേരിക്ക അതിസമ്പന്നമാകുമെന്നാണ് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ട്രംപ് പ്രതികരിക്കുന്നത്