പാകിസ്താൻ വിഭജനത്തിലേക്ക്

പാകിസ്താൻ വിഭജനത്തിലേക്ക് ? വർഷങ്ങളായി തുടർന്നുവരുന്ന ബെലോ ചിസ്താൻ ലിബ്രേഷൻ ആർമി(ബി എൽ . എ) പോരാട്ടം അതിൻറെ അന്ത്യ ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണ് ഇപ്പോൾ പാകിസ്ഥാനിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് പാകിസ്ഥാൻ വിഭജനത്തിലേക്ക് തന്നെ താമസിയാതെ കാര്യങ്ങളെത്തിക്കും എന്നാണ് നിരീക്ഷകർ സൂചിപ്പിക്കുന്നത്.
സാമ്പത്തികമായി തകർന്നടിഞ്ഞ പാകിസ്ഥാൻ ഇപ്പോൾ ആഭ്യന്തരമായി പല കോണുകളിൽ നിന്നാണ് ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. 2024 ൽ ആയിരത്തിലധികം ആക്രമണങ്ങളാണ് നടത്തിയത്. ഇതിനു പുറമേയാണ് താലിബാനിൽ നിന്നുള്ള ആക്രമണവും. ഒടുവിൽ ഇറാനിൽ നിന്ന് പോലും തീവ്രവാദ പ്രവർത്തനത്തിന്റെ പേരിൽ പാകിസ്ഥാന് ആക്രമണം നേരിടേണ്ടി വന്നു. ഇതിനെല്ലാം ഉപരി ഇമ്രാൻഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രി കേ ഇൻസാഫി( പി.ടി.ഐ)ൽ നിന്നുള്ള പ്രക്ഷോഭ ഭീഷണി അതിൻ്റെ മൂർധന്യത്തിലും
24 മണിക്കൂർ കഴിഞ്ഞിട്ടും തട്ടിക്കൊണ്ടുപോയി ബന്ധികളാക്കിയ ജാഫർ തീവണ്ടി യാത്രക്കാരെ പൂർണമായിട്ടും മോചിപ്പിക്കാൻ പാകിസ്ഥാൻ സൈന്യത്തിന് കഴിഞ്ഞില്ല.ഏറ്റുമുട്ടലിൽ പാക് പട്ടാളക്കാരും ബി.എൽ എ പോരാളികളും കൊല ചെയ്യപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
ബലൂചിസ്താനിൽ പ്രവിശ്യാ സർക്കാരുണ്ടായിട്ടും പാകിസ്താൻ ഭരണകൂടത്തിന് ഏറെ നാളായി കാര്യമായ നിയന്ത്രണമില്ലാത്ത അവസ്ഥയാണ്. ഒരു രാജ്യം എന്ന നിലയിൽ പിടിച്ചു നിൽക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് ബി.എൽ .എ പോരാട്ടം അതിൻറെ ഉച്ചസ്ഥായിയിലെത്തി നിൽക്കുന്നത്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് പാകിസ്ഥാൻ വിഭജനത്തെ നേരിടാൻ പോകുന്നു എന്ന നിരീക്ഷണം.