പല പ്രൊഫഷണല്‍ കോളേജുകളിലായി പഠിക്കുന്ന നാല് കുട്ടികള്‍. രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. ഒരേ സ്‌കൂളില്‍ ഒരേ ക്ലാസ്സിലിരുന്ന് പഠിച്ചവര്‍. അവര്‍ അവധിക്ക് നാട്ടിലെത്തി ഒന്നിച്ചപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ കാണാന്‍ ആഗ്രഹം. അവരെല്ലാം കൂടി ആ അദ്ധ്യാപികയുടെ വീട്ടിലെത്തി.
പ്ലസ്ടുവിന് പഠിക്കുന്ന മിടുമിടുക്കനായ വിദ്യാര്‍ത്ഥി. പരിശീലനമില്ലാതെ തന്നെ പ്രവേശനപ്പരീക്ഷ എഴുതിയാല്‍ എഞ്ചിനീയറിംഗിനോ മെഡിസിനോ തുടക്കത്തിലുള്ള റാങ്ക് കിട്ടാന്‍ സാധ്യതയുമുണ്ട്. പക്ഷേ ഈ കുട്ടി ഹ്യുമാനിറ്റീസ് പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്.
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം. ആസാറാമിന്റെ സഹായികളായ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം തടവ്. ജോധ്പുരിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കോട്ടയം തോലയോലപ്പറമ്പിനടുത്തുള്ള ബ്രഹ്മമംഗലത്തെ പതിമൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള നാല് കൗമാരപ്രായക്കാര്‍ മദ്യപിച്ച്, ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്നത് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മാപിനിയിലെ അടയാളമാകുന്നു. ഈ കുട്ടികള്‍ക്ക് തങ്ങള്‍ ചെയ്തത് അരുതാത്തതാണെന്ന ഉത്തമ ബോധ്യമുണ്ട്.
സി.ബി.എസ്.സി പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ശേഷം അവധിയാഘോഷിക്കുന്ന പെണ്‍കുട്ടി. ആഘോഷം എന്നു പറയുന്നത് ഉചിതമാവില്ല. കാരണം, കിടന്നുകൊണ്ട് മൊബൈലിലൂടെയുളള ആഘോഷമാണ്. സന്ധ്യയ്ക്ക് വീട്ടില്‍ അതിഥികളെത്തി.
