നാം കാണാത്ത നന്മകള്‍
വിവാഹത്തിലുടനീളമുള്ള പരസ്പരമുള്ള അഡ്ജസ്റ്റ്‌മെന്റ് എന്ന സാക്രിഫൈസ് കുട്ടികൾക്ക് നമ്മൾ കൊടുക്കുന്ന വിലപ്പെട്ട ഒരു റിവാർഡും കൂടി ആണെന്ന് ഒരു വിദേശി കുട്ടിയില്‍ നിന്ന്‍ ടീച്ചര്‍ പഠിക്കുമ്പോള്‍.
വിവാഹത്തിലുടനീളമുള്ള പരസ്പരമുള്ള അഡ്ജസ്റ്റ്‌മെന്റ് എന്ന സാക്രിഫൈസ് കുട്ടികൾക്ക് നമ്മൾ കൊടുക്കുന്ന വിലപ്പെട്ട ഒരു റിവാർഡും കൂടി ആണെന്ന് ഒരു വിദേശി കുട്ടിയില്‍ നിന്ന്‍ ടീച്ചര്‍ പഠിക്കുമ്പോള്‍.
അക്രമാസക്തയായ കുട്ടി അച്ഛനെ കണ്ടിട്ടേ ഇല്ലാത്ത ഒരു കുട്ടിയാണെന്നറിയുമ്പോള്.
ഇത്രയും നല്ല കുട്ടിക്ക് ഇങ്ങനെ ഒരു വിഭ്രാന്തി വരണമെന്നുണ്ടെങ്കിൽ എനിക്ക് തീർച്ചയായിരുന്നു അസുഖം അവൾക്കല്ല, അവളുടെ കുടുംബത്തിനാണെന്ന്.
കുട്ടികള്‍ കൗമാരത്തിന്റെ കവാടം മലർക്കെ തുറന്നിട്ടാലും അതിൽകൂടി പ്രവേശിച്ച് അവരുടെ കൗമാരകാലത്ത് സൗഹൃദവും സന്തോഷവും പങ്കിടാന്‍ രതിയെക്കുറിച്ച് പല കാരണങ്ങൾ കൊണ്ട് ഉള്ളിൽ പ്രവേശിച്ചിട്ടുള്ള അബദ്ധധാരണകൾ നിലനില്‍ക്കുന്നിടത്തോളം രക്ഷിതാക്കൾക്ക് സാധ്യമാകില്ല.
ക്ലാസ്സിലിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തുനിന്ന്, സ്വരത്തിൽ നിന്ന് ആ കുട്ടിയുടെ കുടുംബത്തെ അധ്യാപകർക്കു കാണാൻ കഴിയണം. തങ്ങളുടെ മുന്നിലുള്ള കുട്ടികൾ സമൂഹത്തിന്റെ മേൽപ്പരപ്പിലുള്ള തിരകളാണെന്നറിഞ്ഞാൽ അവിടെയാണ് ആഴത്തിലേക്കുള്ള നോട്ടം സംഭവിക്കുക. വിദ്യാർഥിയിലൂടെ വീടിനേയും സമൂഹത്തേയും കാണുന്ന അധ്യാപകർക്ക് ചലനങ്ങൾ സാധ്യമാക്കാൻ കഴിയും.
8-ാം ക്ലാസ്സുകാരിക്ക് തായ്‌ലാൻഡിൽ വെച്ച് 6-ാം ക്ലാസ്സുമുതൽ ബോയ് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു എന്നും അവരുമായി മാളിലൊക്കെ ചുറ്റിത്തിരിഞ്ഞ് സിഗരറ്റ് വലിക്കുകയും മദ്യം രുചിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെന്ന സത്യം എന്നെ ഞെട്ടിച്ചു.