കമ്പ്യൂട്ടറുകളിൽ പി.സി.എഫ്. ഇടാൻ കേന്ദ്രമന്ത്രാലയ നിർദ്ദേശം

കുട്ടികളുടെ രക്ഷയ്ക്കായി രക്ഷിതാക്കൾ തങ്ങളുടെ കമ്പ്യൂട്ടറിൽ പിസിഎഫ്( PCF-പേരൻ്റൽ കൺട്രോൾ ഫിൽട്ടർ) അടിയന്തിരമായി ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിർദ്ദേശമിറക്കിയിരിക്കുന്നു. കുട്ടികളിൽ വർധിച്ചു വരുന്ന അക്രമവാസനകളും സ്വഭാവവൈകല്യങ്ങളും കണക്കിലെടുത്താണ് മന്ത്രാലയം ഇങ്ങനെയൊരു നിർദ്ദേശമിറക്കിയിട്ടുള്ളത് .
ഇത്തരത്തിലുള്ള ഫിൽട്ടറുകൾ എത്ര മാത്രം ഫലവത്താകുമെന്ന് ഉറപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ്. കാരണം കുട്ടികൾക്ക് മൊബൈൽ ഫോൺ അനായാസം ലഭ്യമാണ്. മാത്രമല്ല, ഏതു തരം ഫിൽട്ടർ ഇട്ടാൽ പോലും അതിനെ മറി കടക്കാനുള്ള വിരുതുള്ള കുട്ടികളാണ് പുതുതലമുറയിലേത്. ഇതിനെല്ലാമുപരി മുതിർന്ന കുട്ടികളിൽ നല്ലൊരു ശതമാനവും സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവരാണ്. അവരിൽ നിന്നും ചെറിയ കുട്ടികളിലേക്ക് അവരുടെ പ്രായത്തിൽ കാണാൻ ഉചിതമല്ലാത്ത ഉള്ളടക്കം എത്തുന്ന സാഹചര്യവുമുണ്ട്.