'പുരോഗമന 'മലയാളി ഹിംസിക്കുന്നത് ഇതിനാൽ

മലയാളിയുടെ സ്വഭാവത്തിൽ ഹിംസ അടിമുടി കടന്നുകൂടിയത് എങ്ങനെയാണെന്ന് അറിയാൻ സിപിഐ -എം പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ടിൻ്റെ പ്രസംഗം നോക്കിയാൽ മനസ്സിലാകും.
ഏതാനും ദിവസങ്ങൾക്ക് മുൻപ് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുകയുണ്ടായി എല്ലാം സൂക്ഷ്മാംശത്തിൽ വേണം കാണേണ്ടത് എന്ന്.പ്രകാശ് കാരാട്ട് പറയുന്നു സിപിഎമ്മിന് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ട.ഫാസിസത്തിന് എതിരെ പോരാടിയത് ആരെന്ന് അറിയാൻ ഈ സമ്മേളന കാലയളവിലെ തങ്ങളുടെ രക്തസാക്ഷികളുടെ എണ്ണം നോക്കിയാൽ മതിയെന്ന് .ആറുപേരാണ് ബിജെപി ആർഎസ്എസ് ആക്രമണത്തിൽ രക്തസാക്ഷികൾ ആയതൊന്നും അദ്ദേഹം പറഞ്ഞു. ഇതിനർത്ഥം കാരാട്ട് പറയുന്നത് കായികമായി യുദ്ധം ചെയ്യുക അല്ലെങ്കിൽ കൊല്ലലിലും കൊലയിലും ഏർപ്പെടുന്നതാണ് പോരാട്ടം എന്ന് . പോരാട്ടം പുരോഗമനം.
ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതുപോലെ സൂക്ഷ്മാംശത്തിൽ നോക്കിയാൽ എങ്ങനെ മലയാളിക്ക് വാക്കുകൊണ്ടും എന്തിന്, മൂളലുകൊണ്ടും, ആയുധം കൊണ്ടുമുള്ള കൊലയിൽ നിന്ന് മാറി നിൽക്കാൻ പറ്റും. പ്രായം പോലും ഒരു കമ്മ്യൂണിസ്റ്റുകാരനെ കൗമാരത്തിൽ നിന്നു വളരാൻ വിടില്ല എന്നതിൻ്റെ തെളിവാണ് പ്രകാശ് കാരാട്ടു തുടങ്ങി ഇങ്ങോട്ടുള്ള നേതാക്കളിലൂടെ പ്രകടമാകുന്നത്.
അറിഞ്ഞോ അറിയാതയോ കോൺഗ്രസ്സുകാരും ബി .ജെ.പി ക്കാരുമെല്ലാം ഈ 'പുരോഗമന'ത്തെ പിൻപറ്റുന്നു. മൊത്തത്തിൽ മലയാളി